ഓപ്പറേഷൻ തൂഫാൻ തദ്ദേശം
October 1, 2026
സംസ്ഥാന ആഭ്യന്തര വകുപ്പും, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും കൈകോർത്തുകൊണ്ട് നടത്തുന്ന ലഹരി വിരുദ്ധ ജനകീയ പ്രചാരണ പരിപാടിയായ ഓപ്പറേഷൻ 'തൂഫാൻ തദ്ദേശം' പഞ്ചായത്ത് തല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. പ്രമോദ് കുമാർ തൂഫാൻ പതാക ഉയർത്തി ഉദ്ഘാടനം നിർവഹിച്ചു.
യോഗത്തിന് വൈസ് പ്രസിഡന്റ് ശ്രീമതി. ശ്രീജ ശ്രീകുമാർ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി ശ്രീ. റ്റി.ജെ ജോൺസൺ യോഗത്തിന് ആശംസ രേഖപ്പെടുത്തി. ഹെഡ് ക്ലാർക്ക് ശ്രീ. റെനി കെ.ജി തൂഫാൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. ശ്രീദേവി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കുമാരി. സുജി സുന്ദരേശൻ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീ. രാജേന്ദ്രൻ, മാന്നാർ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ, ഭരണസമിതി അംഗങ്ങളായ ശ്രീമതി. ശ്രീല ഹരികുമാർ, ശ്രീമതി. നിർമല രവി, ശ്രീമതി. രാജലക്ഷ്മി ഗണേഷ്, ശ്രീമതി. ശാന്ത ഗോപകുമാർ, ശ്രീമതി. അശ്വതി, ശ്രീ. രാജേഷ് കടമ്പൂർ, ആസൂത്രണ സമതി ഉപാധ്യക്ഷൻ ശ്രീ.മധു കലവറ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.