ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
ആലപ്പുഴ ജില്ലയിലെ ബുധനൂർ എന്ന പ്രദേശം ചരിത്രപരമായി ഏറെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ്. 'ബുദ്ധന്മാരുടെ ഊര്' എന്ന സങ്കൽപ്പത്തിൽ നിന്നാണ് ബുധനൂർ എന്ന പേരുണ്ടായതെന്ന് പരക്കെ വിശ്വസിക്കപ്പെടുന്നു. പ്രമുഖ ചരിത്രകാരൻ എ. ശ്രീധരമേനോന്റെ കേരള ചരിത്രത്തിലും ഈ പ്രദേശത്ത് ഒരിക്കൽ ശക്തമായി നിലനിന്നിരുന്ന ബുദ്ധമത സ്വാധീനത്തെക്കുറിച്ച് വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്. ജനപഥങ്ങളുടെയും ഭൂപ്രകൃതിയുടെയും സവിശേഷതകൾക്ക് അനുസൃതമായി ഈ പഞ്ചായത്തിൽ വൈവിധ്യമാർന്ന നിരവധി സ്ഥലനാമങ്ങൾ പ്രചാരത്തിലുണ്ട്. കടമ്പൂര്, പെരിങ്ങാട്, ബുധനൂർ, തൈയ്യൂർ, എണ്ണയ്ക്കാട്, ഇലഞ്ഞിമേൽ, പെരിങ്ങിലിപ്പുറം, ഗ്രാമം, ഉളുന്തി എന്നിവയാണ് ഇവിടുത്തെ പ്രധാന സ്ഥലങ്ങൾ. ഈ സ്ഥലനാമങ്ങളുടെ അടിസ്ഥാനത്തിലാണ് ഇവിടുത്തെ കരകളും വാർഡുകളും രൂപപ്പെട്ടിട്ടുള്ളത്. കൂടാതെ, ഗ്രാമത്തിന് സമസ്ത ഐശ്വര്യങ്ങളും പ്രദാനം ചെയ്തുകൊണ്ട് വെൺമണി, ആല, ബുധനൂർ വഴി ഒഴുകിയിരുന്ന ഉത്തര പള്ളിയാറ്,...
കൂടുതൽ വായിക്കുകവാർത്തകളും ലേഖനങ്ങളും
October 1, 2026
ഓപ്പറേഷൻ തൂഫാൻ തദ്ദേശം
സംസ്ഥാന ആഭ്യന്തര വകുപ്പും, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും കൈകോർത്തുകൊണ്ട് നടത്തുന്ന ലഹരി വിരുദ്ധ ജനകീയ പ്രചാരണ പരിപാടിയായ ഓപ്പറേഷൻ 'തൂഫാൻ തദ്ദേശം' പഞ്ചായത്ത് തല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. പ്രമോദ് കുമാർ തൂഫാൻ പതാക ഉയർത്തി ഉദ്ഘാടനം നിർവഹിച്ചു.യോഗത്തിന് വൈസ് പ്രസിഡന്റ് ശ്രീമതി. ശ്രീജ...
കൂടുതൽ വായിക്കുക