കാഴ്ചപാടും ദൗത്യവും

🏛️ ബുധനൂർ ഗ്രാമപഞ്ചായത്ത്

എണ്ണയ്ക്കാട് പി.ഒ, ആലപ്പുഴ ജില്ല

(ISO 9001:2015 സാക്ഷ്യപ്പെടുത്തിയ ജനസൗഹൃദ കേന്ദ്രം)

 

👁️ ദർശനം (Vision)

പൗരന്മാരുടെ സംതൃപ്തി വർദ്ധിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങളിൽ മികവ് പുലർത്തിക്കൊണ്ട്, ബുധനൂർ ഗ്രാമപഞ്ചായത്തിനെ ഒരു മാതൃകാ ജനസൗഹൃദ പഞ്ചായത്തായി ഉയർത്തുക.

🎯 ലക്ഷ്യം (Mission)

ഗ്രാമപഞ്ചായത്ത് ഓഫീസിൽ സമ്പൂർണ്ണ ഗുണമേന്മാ മാനേജ്‌മെന്റ് (Total Quality Management) നടപ്പിലാക്കുകയും, ISO 9001:2015 ഗുണനിലവാര സർട്ടിക്കേഷന്‍ തുടരുകയും ചെയ്യുക.

📜 ഗുണനിലവാര നയം (Quality Policy)

സുതാര്യവും കാര്യക്ഷമവുമായ നല്ല ഭരണത്തിലൂടെയും, പൗരന്മാർക്ക് സമയബന്ധിതവും ഗുണമേന്മയുള്ളതുമായ സേവനങ്ങൾ നൽകിക്കൊണ്ടും, സമ്പൂർണ്ണ പൗരസംതൃപ്തിയും പഞ്ചായത്തിന്റെ സമഗ്ര വികസനവും ഉറപ്പാക്കിക്കൊണ്ട് ബുധനൂർ ഗ്രാമപഞ്ചായത്തിനെ ഒരു ജനസൗഹൃദ പഞ്ചായത്തായി മാറ്റാൻ വിഭാവനം ചെയ്യുന്നു. ഇത് സമ്പൂർണ്ണ ഗുണമേന്മാ മാനേജ്‌മെന്റ് നടപ്പിലാക്കുന്നതിലൂടെ ഉറപ്പാക്കുന്നു.